INDIA

വിപണിമൂല്യത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡും ഫാക്ടും ഇഞ്ചോടിച്ച്; ഒന്നാമത് മുത്തൂറ്റ് ഫിനാൻസ്, ഇനി മുന്നിൽ ‘ലക്ഷം കോടി’ നേട്ടം


ഓഹരി വിപണിയിൽ (Stock market) കേരളത്തിൽ നിന്നുള്ള മുൻനിര കമ്പനികൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച വാരമാണ് കടന്നുപോയത്. ഒട്ടുമിക്ക കമ്പനികളും ഓഹരിവിലയിലും വിപണിമൂല്യത്തിലും നേരത്തേ കൈവിട്ട നഷ്ടങ്ങൾ തിരിച്ചുപിടിച്ചപ്പോൾ മുത്തൂറ്റ് ഫിനാൻസ് (Muthoot Finnace) പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ സെഷനിൽ ഒരുവേള മുത്തൂറ്റ് ഫിനാൻസിന്റെ വിപണിമൂല്യം (Market cap) 99,000 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. മുന്നിലുള്ളത് അനുകൂല സാഹചര്യമാണെന്നിരിക്കേ, കേരളത്തിൽ നിന്നുള്ള ആദ്യ ‘ലക്ഷം കോടി’ രൂപ വിപണിമൂല്യമുള്ള കമ്പനിയെന്ന നേട്ടം വൈകാതെ മുത്തൂറ്റ് ഫിനാൻസ് സ്വന്തമാക്കിയേക്കും.കേരളം ആസ്ഥാനമായ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണപ്പണയ (Gold loan) സ്ഥാപനവുമാണ് മുത്തൂറ്റ് ഫിനാൻസ്. കഴിഞ്ഞ വാരാന്ത്യത്തിൽ കമ്പനിയുടെ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് 2,454.80 രൂപയിൽ. ഒറ്റ ആഴ്ചയിൽ 10.4%, കഴിഞ്ഞ ഒരുമാസത്തിനിടെ 8.8%, ഒരുവർഷത്തിനിടെ 40% എന്നിങ്ങനെ ഉയർന്ന ഓഹരിയാണ് മുത്തൂറ്റ് ഫിനാൻസ്.മികച്ച നാലാംപാദ പ്രവർത്തനഫലം (Read Details..) കമ്പനിയുടെ ഓഹരികൾക്ക് പുത്തനൂർജ്ജം സമ്മാനിച്ചിരുന്നു. എന്നാൽ അനുകൂലമായ ആഭ്യന്തര, രാജ്യാന്തര ഘടകങ്ങളും ഫാക്ട് ഓഹരികൾക്ക് കുതിപ്പിനുള്ള വളം ആകുകയാണ്. ഒന്ന്, മികച്ച മൺസൂൺ കാർഷികവൃത്തിയെ ഉഷാറാക്കും. ഇത് വളത്തിന്റെ ഡിമാൻഡ് കൂട്ടും. രണ്ട്, റഷ്യയുടെയും ബെലറൂസിന്റെയും വളത്തിന് 100% തീരുവ ഏർപ്പെടുത്താനുള്ള യൂറോപ്യൻ യൂണിയന്റെ നീക്കമാണ്. ഇത്, ഇന്ത്യയിൽ നിർമിക്കുന്ന വളത്തിന് ഡിമാൻഡ് കൂടാനിടയാക്കും.


Source link

Related Articles

Back to top button