വിപണിയിലെ തകര്‍ച്ച: ശതകോടീശ്വരന്മാരുടെ ആസ്തിയില്‍ കനത്ത ഇടിവ്

ഓഹരി വിപണിയിലെ തകര്‍ച്ച രാജ്യത്തെ ശതകോടീശ്വരന്മാരെയും ബാധിച്ചു. രവി ജയ്പുരിയ, കെപി സിങ്, മംഗള്‍ പ്രഭാത് ലോധ, ഗൗതം അദാനി, ശിവ് നാടാര്‍, ദിലീപ് സാഘ്‌വി, രാധാകിഷന്‍ ദമാനി, പങ്കജ് പട്ടേല്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവരുടെ ആസ്തിയില്‍ കനത്ത ഇടിവ് പ്രകടമായി.ഭക്ഷ്യവസ്തുക്കള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ബിസിനസിന്റെ ഉടമയായ രവി ജയ്പുരിയയ്ക്കാണ് കനത്ത നഷ്ടം. അദ്ദേഹത്തിന്റെ ആസ്തിയില്‍ 26 ശതമാനത്തോളം ഇടിവുണ്ടായി. 17.6 ബില്യണ്‍ ഡോളറില്‍നിന്ന് 13.1 ബില്യണ്‍ ഡോളറായി കുറഞ്ഞതായി ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വരുണ്‍ ബീവറേജസിന്റെ ഓഹരി തകര്‍ച്ചയാണ് പ്രധാന കാരണം. 2025 തുടക്കം മുതല്‍ ഇതുവരെയുള്ള കണക്കെടുത്താല്‍ കമ്പനിയുടെ മൂല്യത്തില്‍ 25 ശതമാനത്തോളം ഇടിവുണ്ടായി.
Source link