KERALA

വില്ലേജ് ഓഫീസില്‍ തമ്മിലടിച്ച് ജീവനക്കാര്‍; രണ്ട് വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് സ്ഥലംമാറ്റം 


അടൂര്‍: ഏറത്ത് വില്ലേജ് ഓഫീസില്‍ ജീവനക്കാര്‍ തമ്മിലടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വില്ലേജ് അസിസ്റ്റന്റുമാരെ സ്ഥലംമാറ്റി. തിങ്കളാഴ്ച രാവിലെ ഏറം വില്ലേജ് ഓഫീസിലായിരുന്നു സംഭവം. ഒരു ഫയലുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതയാണ് രണ്ട് വില്ലേജ് അസിസ്റ്റന്റുമാരും തമ്മിലുള്ള കയ്യാങ്കളിയിലേക്കും തമ്മിലടിയിലേക്കും കാര്യങ്ങളെ എത്തിച്ചത്. സംഭവസമയത്ത്, വിവിധ സേവനങ്ങള്‍ക്കായി പൊതുജനങ്ങളും വില്ലേജ് ഓഫീസില്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് തര്‍ക്കം മൂര്‍ഛിക്കുകയും വില്ലേജ് അസിസ്റ്റന്റുമാര്‍ തമ്മില്‍ കയ്യേറ്റം ഉണ്ടാവുകയും ചെയ്തത്. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ വില്ലേജ് ഓഫീസര്‍ ഈ വിവരം താലൂക്കില്‍ അറിയിച്ചു.


Source link

Related Articles

Back to top button