WORLD
വീട്ടിൽ നോട്ട്: ആരോപണവിധേയനായ ജഡ്ജിയെ കോടതി കാര്യങ്ങളിൽനിന്ന് ഒഴിവാക്കി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി∙ വീട്ടിൽനിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ആരോപണവിധേയനായ ജസ്റ്റിസ് യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽനിന്നു ഒഴിവാക്കി. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടപടി തുടരുമെന്നും ഡൽഹി ഹൈക്കോടതി കുറിപ്പിലൂടെ അറിയിച്ചു. ജസ്റ്റിസ് യശ്വന്ത് വർമയുടെ അധ്യക്ഷതയിലുള്ള മൂന്നാം ഡിവിഷൻ ബെഞ്ചിന്റെ പരിഗണയിലുള്ള കേസുകൾ സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകും.സംഭവസ്ഥലത്തുനിന്നു ഡൽഹി പൊലീസ് പകർത്തി ഡൽഹി ചീഫ് ജസ്റ്റിസിനു കൈമാറിയ വിഡിയോയും ചിത്രങ്ങളും സുപ്രീം കോടതി പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നോട്ടുകെട്ടുകൾ കത്തുന്നതും അഗ്നിരക്ഷാസേനാംഗങ്ങൾ തീകെടുത്താൻ ശ്രമിക്കുന്നതും വ്യക്തമായി കാണാം.
Source link