KERALA
വൈദ്യുതപോസ്റ്റിലെ സ്റ്റേ കമ്പിയില്‍ നിന്നും ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

വടക്കഞ്ചേരി: ഇലക്ട്രിക് പോസ്റ്റിലെ സ്‌റ്റേ കമ്പിയില്‍ നിന്നും ഷോക്കേറ്റ് വയോധിക മരണപ്പെട്ടു. അഞ്ചുമൂര്‍ത്തിമംഗലം തെക്കേത്തറ മാണിക്കപ്പാടം കല്യാണി (75)യാണ് മരിച്ചത്. ബുധനാഴ്ച്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. തെക്കേത്തറയിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ജോലിക്കെത്തിയതായിരുന്നു കല്യാണി. ജോലി കഴിഞ്ഞ് തിരികെ പോകുന്നതിനിടെ കാല്‍വഴുതിയപ്പോള്‍ സ്റ്റേ കമ്പിയില്‍ പിടിക്കുകയായിരുന്നു. കല്യാണിക്ക് ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ സ്ഥലം ഉടമ വസന്ത ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഷോക്കേറ്റ് തെറിച്ചുവീണ് പരിക്കേറ്റു. വസന്തയുടെ പരിക്ക് ഗുരുതരമല്ല.
Source link