KERALA

ചാമ്പ്യൻസ് ട്രോഫിയിലെ 'റിസർവ് ഡേ'; ഫൈനലിൽ മഴ വില്ലനായാൽ ആര് ജയിക്കും?, സമനിലയിലവസാനിച്ചാലോ?


ദുബായ്: മൂന്നാം വട്ടം ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. കാൽനൂറ്റാണ്ടിന് ശേഷം കപ്പ് കൊത്തിയെടുക്കാനുള്ള പരിശ്രമത്തിൽ കിവീസും. ഏകദിനത്തിലെ മിനി ലോകകപ്പായ ചാമ്പ്യൻസ് ട്രോഫിയുടെ പുതിയ അവകാശി ആരെന്ന് ഇന്ന് അറിയാം. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ കിരീടം ചൂടിയിട്ട് ഏറെ കാലമായ ഇന്ത്യയും അക്കൗണ്ടിൽ ഒരേയൊരു ഐസിസി കിരീടമുള്ള ന്യൂസിലാൻഡും നേർക്കുനേരെത്തുമ്പോൾ എന്ത് സംഭവിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.അതേസമയം ടൂർണമെന്റിൽ ചില മത്സരങ്ങൾ മഴകൊണ്ടുപോയിരുന്നു. അതുകൊണ്ട് തന്നെ ഫൈനൽ മഴകൊണ്ടുപോകുമോ എന്ന ആശങ്കയും ഉയർന്നിരുന്നു. എന്നാൽ ഫൈനലിൽ മഴവില്ലനായെത്തിയാൽ ഇത്തവണ റിസർവ് ഡേയിലേക്ക് മത്സരം മാറ്റിവെക്കും. ഇന്ന് നടക്കുന്ന ഫൈനൽ മഴ മൂലമോ മറ്റോ തടസ്സപ്പെട്ടാൽ നാളേയ്ക്ക് നീട്ടിവെക്കും. കളി നിർത്തിവെയ്ക്കുന്നിടത്ത് നിന്നാകും റിസർവ് ദിനത്തിൽ മത്സരം ആരംഭിക്കുക.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button