WORLD

വ്യാജ ലഹരിക്കേസിൽ ഷീല സണ്ണിയെ കുടുക്കിയ നാരായണദാസ് ഒളിവിൽ; ചോദ്യം ചെയ്യലിന് എത്താതെ മകൻ സംഗീത്


കൊടുങ്ങല്ലൂർ ∙ ചാലക്കുടി ടൗണിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയെന്ന കേസിൽ‌ മുഖ്യപ്രതി നാരായണദാസ് ഒളിവിലെന്നു സൂചന. നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ, കോടതി നിർദേശിച്ച സമയ പരിധി കഴിഞ്ഞിട്ടും ഇയാൾ ഹാജരായിട്ടില്ല.ഷീല സണ്ണിയെ ആദ്യം കസ്റ്റഡിയിലെടുത്ത എക്സൈസ് റേഞ്ച് ഇൻസ്പെക്ടറായിരുന്ന സതീശന്റെ മൊഴി രേഖപ്പെടുത്തി. ഷീലയുടെ സ്കൂട്ടറിൽ ലഹരി പദാർഥം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോ വിളിച്ചറിയിച്ചപ്പോഴാണ് അന്വേഷണത്തിനു എത്തിയതെന്നും ലഹരി പദാർഥത്തിന്റെ അളവ് കൂടുതൽ ഉണ്ടെന്നു ബോധ്യമായതോടെ മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു എന്നു സതീശൻ മൊഴി നൽകി.


Source link

Related Articles

Back to top button