‘ലാലേട്ടന് മെസേജ് അയച്ചിരുന്നു, അദ്ദേഹം വിഷയം മനസിലാക്കി’, ‘മുരളി ഗോപി സൈക്കോയാണോ’ – അഖിൽ മാരാർ

മനുഷ്യനെ തമ്മിലടിപ്പിച്ച് എങ്ങനെ പണമുണ്ടാക്കാമെന്നാണ് എമ്പുരാൻ സിനിമയുടെ അണിയറപ്രവർത്തകർ കാണിച്ചുതന്നതെന്ന് അഖിൽ മാരാർ. ഒരു സിനിമ ഇറങ്ങിയാൽ ചർച്ച ചെയ്യപ്പേടേണ്ടത് മതമല്ല, സിനിമയാണ്. ഒരുയൂട്യൂബ് ചാനലിനോട് മാരാർ പറഞ്ഞു.സിനിമ ഇറങ്ങിയതുമുതൽ മതപരമായ അങ്ങോട്ടുമിങ്ങോട്ടുമുള്ള അടിയാണ് സാമൂഹിക മാധ്യമങ്ങളിൽ കണ്ടത്. സിനിമയെ കുറിച്ചുള്ള അഭിപ്രായമല്ല പലരും പോസ്റ്റ് ചെയ്യുന്നത്. ഗുജറാത്ത് കലാപവും ഹിന്ദുത്വഭീകരവാദികളുടെ നെറികേടുമാണ് പോസ്റ്റുകളിൽ പ്രതിഫലിച്ചത്. ഗുജറാത്ത് കലാപം കഴിഞ്ഞ് 23 വർഷമായി. നരേന്ദ്രമോദി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെയായി. അവരതിന്റെ നേട്ടങ്ങളൊക്കെ നേടുകയും ചെയ്തു. ഇനിയും ഈ കലാപത്തിന്റെ പേരുപറഞ്ഞ് ബിജെപിക്ക് കൂടുതൽ നേട്ടങ്ങളുണ്ടാക്കി കൊടുക്കാനാണെങ്കിൽ ഇനിയും ഈ വിഷയം ചർച്ച ചെയ്യാം. എതിരാളി എങ്ങനെയാണ് ജയിക്കുന്നതെന്ന് തിരിച്ചറിയാതെ ഈ വിഷയം വീണ്ടും ചർച്ചയ്ക്കെടുക്കുമ്പോൾ മനുഷ്യൻ വീണ്ടും മതപരമായി തമ്മിലടിക്കുകയാണ് ചെയ്യുന്നത്.
Source link