പാക്കിസ്ഥാൻ തട്ടിമുട്ടി 128ൽ എത്തി; 10 ഓവറിൽ കളി തീര്‍ത്ത് ന്യൂസീലൻഡ്, അവസാന മൂന്നു പന്തുകളും സിക്സ്!

വെല്ലിങ്ടൻ∙ ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിലും വൻ തോൽവി വഴങ്ങി പാക്കിസ്ഥാൻ. വെല്ലിങ്ടനിൽ നടന്ന അഞ്ചാം ട്വന്റി20യിൽ എട്ടു വിക്കറ്റ് വിജയമാണ് ആതിഥേയരായ ന്യൂസീലന്‍ഡ് സ്വന്തമാക്കിയത്. ഇതോടെ പരമ്പര 4–1 എന്ന നിലയിൽ അവസാനിച്ചു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 128 റൺസാണു നേടിയത്. മറുപടിയിൽ പത്തോവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലൻഡ് വിജയ റൺസ് കുറിച്ചു.39 പന്തുകൾ നേരിട്ട ക്യാപ്റ്റൻ സൽമാൻ ആഗ 51 റൺസെടുത്ത് പാക്കിസ്ഥാന്റെ ടോപ് സ്കോററായി. പാക്ക് ഇന്നിങ്സിലെ ഒരേയൊരു സിക്സും സൽമാൻ ആഗയുടെ വകയായിരുന്നു. ശതബ് ഖാൻ (20 പന്തിൽ 28), മുഹമ്മദ് ഹാരിസ് (17 പന്തിൽ 11) എന്നിവരും പാക്ക് ഇന്നിങ്സിൽ രണ്ടക്കം കടന്നു. പാക്കിസ്ഥാൻ ബാറ്റിങ് നിരയിൽ ആറു താരങ്ങൾ രണ്ടക്കം കടക്കാൻ സാധിക്കാതെ പുറത്തായി.
Source link