KERALA

‘സംവിധായകനെ ആക്രമിച്ച് ഒറ്റപ്പെടുത്തിക്കളയാം എന്നത് ചരിത്രംമറന്നുള്ള നിലപാട്’; എമ്പുരാൻ കണ്ട് റിയാസ്


കോഴിക്കോട്: വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ സിനിമ കണ്ട് പിന്തുണയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഭാര്യ വീണാ വിജയനൊപ്പമാണ് മന്ത്രി പെരുന്നാള്‍ ദിനത്തില്‍ ചിത്രം കാണാന്‍ എത്തിയത്. മതവര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന പ്രഖ്യാപനമാണ് ചിത്രത്തിന് ലഭിച്ച പിന്തുണയെന്ന് ചിത്രം കണ്ടിറങ്ങിയശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമയെ സിനിമയായി കാണണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.’ഏതൊരു സിനിമ കാണാനും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും വിമര്‍ശിക്കാനും നല്ലത് പറയാനുമുള്ള അവകാശം ജനാധിപത്യ രാജ്യത്തുണ്ട്. ഇവിടെ അസഹിഷ്ണുതയുടെ പര്യായമായി, ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുന്നവരായി ചിലര്‍ മാറുകയാണ്. ഗുജറാത്ത് വംശഹത്യ രാജ്യംകണ്ട വംശഹത്യകളില്‍ ഏറ്റവും ഭയാനകവും കടുത്ത പ്രയാസം സൃഷ്ടിക്കുന്നതുമാണ്. അതിന് നേതൃത്വം കൊടുത്തത് ആരാണെന്ന് കേരളത്തിലെ ഒന്നാംക്ലാസിലെ കുട്ടിക്കുവരെ മനഃപാഠമാണ്. അതൊരു സിനിമയില്‍ വരുമ്പോള്‍ ഭയപ്പെട്ടിട്ട് കാര്യമില്ല. അതില്‍ വിറങ്ങലിച്ച് അസഹിഷ്ണുതയോടെ നിലപാട് സ്വീകരിച്ചിട്ട് കാര്യമില്ല’, മുഹമ്മദ് റിയാസ് പറഞ്ഞു.


Source link

Related Articles

Back to top button