സംസ്‌കാരവും സ്വഭാവവും ഹിന്ദു; അതുകൊണ്ട് ഇതൊരു ഹിന്ദുരാഷ്ട്രമാണ്- മോഹന്‍ ഭാഗവത്

മുംബൈ: ‘ഹിന്ദുരാഷ്ട്രം’ എന്നത് ആര്‍എസ്എസിന്റെ ശാശ്വതമായ ആശയമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഒന്നിലധികം ശക്തികളുടെ സഖ്യത്തിനു തോല്‍പ്പിക്കാനാവാത്തവിധം ഇന്ത്യയെ ശക്തമാക്കാന്‍ ഹിന്ദു സമൂഹം ഒന്നിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സംഘടനയുടെ അനുബന്ധ വാരികയായ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. നമ്മുടെ എല്ലാ അതിര്‍ത്തിയിലും ദുഷ്ടശക്തികളുണ്ട്. അതുകൊണ്ട് ഇന്ത്യയ്ക്ക് കൂടുതല്‍ ശക്തിയാര്‍ജിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സംഘത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ‘ഹിന്ദുരാഷ്ട്രം’ എന്ന ആശയത്തിലൂന്നിയുള്ളതാണ്. സംഘത്തെ സംബന്ധിച്ച് എന്താണ് ശാശ്വതമായത്? ബാലാസാഹേബ്( ആര്‍എസ്എസിന്റെ മൂന്നാമത്തെ സര്‍സംഘചാലക് ദേവറസ് ) ഒരിക്കല്‍ പറഞ്ഞു, ‘ഹിന്ദുസ്ഥാന്‍ തന്നെയാണ് ഹിന്ദുരാഷ്ട്രം’. ഈ ആശയമൊഴികെ മറ്റെല്ലാം സംഘത്തെ സംബന്ധിച്ചിടത്തോളം ക്ഷണികമാണ്. ഈ രാജ്യത്തിനെ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവരാണ് മുഴുവന്‍ ഹിന്ദുക്കളും. ഈ രാജ്യത്തിന്റെ സംസ്‌കാരവും സ്വഭാവവും ഹിന്ദുവാണ്. അതുകൊണ്ട് ഇതൊരു ഹിന്ദുരാഷ്ട്രമാണ്- മോഹന്‍ ഭാഗവത് പറഞ്ഞു.
Source link