സിനിമയെ ‘വ്യവസായം’ ആയി പ്രഖ്യാപിക്കാൻ തയാറെന്ന് മന്ത്രി; സർക്കാരിന്റെ ഇ-ടിക്കറ്റിങ് സംവിധാനം ഉടൻ

തിരുവനന്തപുരം∙ സിനിമാ മേഖലയിലെ വിവിധ സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഫിലിം ചേംബർ, നിർമാതാക്കൾ, തിയറ്റര്‍ ഉടമകള്‍, വിതരണക്കാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികൾ യോഗത്തില്‍ പങ്കെടുത്തു. സംഘടനകള്‍ ഉയര്‍ത്തിയ വിവിധ വിഷയങ്ങളില്‍ അനുഭാവപൂര്‍വമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നു മന്ത്രി പറഞ്ഞു. വിനോദ നികുതി അടക്കമുള്ള വിഷയങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തും. വൈദ്യുതി നിരക്കില്‍ ഇളവ് വേണമെന്ന ആവശ്യം പരിശോധിക്കും. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തില്‍ അനുകൂല നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും വരുന്ന സിനിമ കോണ്‍ക്ലേവില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു,
Source link