KERALA

സിനിമയെ വ്യവസായമായി പ്രഖ്യാപിക്കും, ഇരട്ടനികുതി ഒഴിവാക്കും; ചര്‍ച്ചയില്‍ സമവായം, സിനിമാസമരം മാറ്റി


തിരുവനന്തപുരം: സിനിമ മേഖലയിലെ പ്രതിസന്ധികളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സമവായത്തിലെത്തി സിനിമാസംഘടനകള്‍. ജിഎസ്ടിയും വിനോദനികുതിയും ഉള്‍പ്പെടെ ഇരട്ടനികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തത്ത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചു. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും വൈദ്യുതിനിരക്ക് ഇളവും സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചതോടെ ഈ മാസം നടത്താനിരുന്ന പണിമുടക്ക് കേരള ഫിലിം ചേംബര്‍ പിന്‍വലിച്ചു. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ഫിലിം ചേംബര്‍, നിര്‍മാതാക്കള്‍, തിയേറ്റര്‍ ഉടമകള്‍, വിതരണക്കാര്‍ എന്നിവരുടെ സംഘടനാപ്രതിനിധികള്‍ പങ്കെടുത്തു.


Source link

Related Articles

Back to top button