WORLD

‘സെയ്ഫ് അലിഖാനെ എൻആർഐ ബിസിനസ്സുകാരൻ മർദിക്കുന്നത് കണ്ടു’; നടി അമൃത അറോറയുടെ മൊഴി


മുംബൈ∙ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ നടൻ സെയ്ഫ് അലിഖാനെ എൻആർഐ ബിസിനസ്സുകാരൻ മർദിക്കുന്നത് കണ്ടതായി നടി അമൃത അറോറ കോടതിയിൽ മൊഴി നൽകി. എൻആർഐ ബിസിനസ്സുകാരൻ ഇഖ്ബാൽ ശർമയെയും ഭാര്യാപിതാവിനെയും സെയ്ഫ് അലിഖാൻ മർദിച്ചെന്ന കേസിലാണ് നടിയുടെ മൊഴി. 2012 ഫെബ്രുവരിയിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം നടക്കുന്നത്. നടിയും സുഹൃത്തുക്കളും സെയ്ഫ് അലി ഖാനൊപ്പം ഉണ്ടായിരുന്നു. ഹോട്ടലുകാർ അവർക്ക് ഭക്ഷണം കഴിക്കാൻ പ്രത്യേക സ്ഥലം അനുവദിച്ചിരുന്നു. ആ സമയം പരാതിക്കാരൻ അവിടേക്കെത്തി ബഹളം വച്ചതായി നടിയുടെ മൊഴിയിൽ പറയുന്നു. നിശബ്ദനായിരിക്കാൻ അയാൾ ആക്രോശിച്ചു. സെയ്ഫ് അലിഖാൻ അയാളോട് മാപ്പ് പറഞ്ഞു. പിന്നീട് സെയ്ഫ് ശുചിമുറിയിലേക്കു പോയപ്പോഴും തർക്കമുണ്ടായി. പരാതിക്കാരൻ പിന്നീട് തങ്ങളുടെ അടുത്തേക്ക് എത്തി സെയ്ഫി‌നെ മർദിച്ചതായും നടി മൊഴി നൽകി.


Source link

Related Articles

Back to top button