KERALA

സൈജു കുറുപ്പ്- തൻവി റാം- അർജുൻ അശോകൻ ചിത്രം ‘അഭിലാഷം’ഈദിനെത്തും; പുതിയ പോസ്റ്റർ പുറത്ത്


സൈജു കുറുപ്പ്, തൻവി റാം, അർജുൻ അശോകൻ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന അഭിലാഷത്തിന്റെ പുതിയ പോസ്റ്റർ എത്തി. അർജുൻ അശോകൻ അവതരിപ്പിക്കുന്ന ‘താജു’ എന്ന കഥാപാത്രത്തെ പരിചപ്പെടുത്തുന്ന ഈ പോസ്റ്ററിൽ സൈജു കുറുപ്പ്, തൻവി റാം എന്നിവരുമുണ്ട്. ഈദ് റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നും പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. “പ്രേമപ്പെരുന്നാൾ” എന്ന കുറിപ്പോടെയാണ് ഈ റൊമാന്റിക് ഡ്രാമയുടെ പുതിയ പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്. മണിയറയിലെ അശോകന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ്‌ ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. സൈജു കുറുപ്പ്, തൻവി റാം, അർജുൻ അശോകൻ, എന്നിവർക്കൊപ്പം ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മലബാറിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ അഭിലാഷ് എന്ന കഥാപാത്രമായി സൈജു കുറുപ്പ് എത്തുമ്പോൾ, ഷെറിൻ എന്ന കഥാപാത്രമായാണ് തൻവി റാം അഭിനയിച്ചിരിക്കുന്നത്. ‘കാത്തിരിപ്പിന്റെ സുഖമുള്ള, പ്രണയത്തിന്റെ മണമുള്ള ഒരു പ്രണയകഥകൂടി’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത്. ഇത് കൂടാതെ ചിത്രത്തിലെ “തട്ടത്തിൽ” എന്ന വരികളോടെ തുടങ്ങുന്ന ഒരു ഗാനവും ഫസ്റ്റ് ലുക്ക് പോസ്റ്ററിനോടൊപ്പം ശ്രദ്ധ നേടിയിരുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button