സൈനിക സ്കൂളിൽനിന്നു കാണാതായ പതിമൂന്നുകാരൻ പാലാക്കാട്ടെത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് ∙ കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളിൽനിന്നു കാണാതായ പതിമൂന്നുകാരൻ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ബിഹാർ മകത്പുർ സ്വദേശിയായ സൻസ്കർ കുമാർ സിങ്ങിനെയാണ് 5 ദിവസം മുൻപ് സ്കൂളിൽനിന്നു കാണാതായത്. കുട്ടിക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് സൻസ്കർ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സ്ഥിരീകരിച്ചത്.മാർച്ച് 24ന് രാവിലെ 11.15ന്റെ സിസിടിവി ദൃശ്യങ്ങളിലാണ് കുട്ടിയുടെ സാന്നിധ്യമുള്ളത്. കുട്ടി ബിഹാറിലേക്കാണോ പോയതെന്നുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. പുണെ, ജാർഖണ്ഡ് എന്നിവിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഹോസ്റ്റലിൽനിന്നു നടന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോകുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.
Source link