സൈനിക സ്കൂളിൽനിന്നു കാണാതായ വിദ്യാർഥി എവിടെ? ഇൻസ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട് ∙ വേദവ്യാസ സൈനിക സ്കൂളിൽനിന്നു കാണാതായ സൻസ്കർ കുമാർ(13) എന്ന ബിഹാർ മകത്പുർ സ്വദേശിയായ വിദ്യാർഥിയെ കണ്ടെത്താൻ ഇൻസ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം. കാണാതാകുന്നതിനു മുൻപ് സ്കൂൾ ഹോസ്റ്റൽ വാർഡന്റെ ഫോണിൽനിന്ന് സൻസ്കർ ആരുമായോ ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്തിരുന്നു. സ്കൂൾ അവധി ആരംഭിച്ചോ എന്ന ചോദ്യങ്ങൾക്ക് ‘ഇല്ലെന്നും’ സ്കൂളിൽ ഫോൺ ഉപയോഗിക്കാൻ പാടില്ലാത്തതിനാൽ വാർഡന്റെ ഫോണിൽ നിന്നാണ് സന്ദേശങ്ങൾ അയയ്ക്കുന്നതെന്നും സൻസ്കർ മറുപടി പറഞ്ഞിരുന്നതായുമുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. കാണാതാകുന്നതിനു തലേദിവസം ഉൾപ്പെടെ ഈ അക്കൗണ്ടിൽനിന്ന് സൻസ്കറിനെത്തേടി കോളുകൾ വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫോൺ ഉപയോഗിക്കാൻ നിയന്ത്രണമുള്ള സ്കൂളിൽ വിദ്യാർഥിയുടെ കയ്യിൽ ഫോൺ ലഭിക്കുകയും ഇൻസ്റ്റഗ്രാം ചാറ്റിനുള്ള അവസരം ഒരുങ്ങുകയും ചെയ്തത് സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് സുകാന്തിന്റെ പിതാവ് ആരോപിച്ചു.
Source link