WORLD

ആ സിനിമയുടെ ആർട്ടിന്‌ മാത്രം ചെലവ് നാലരക്കോടി! പടം ‘100 കോടി’ ഹിറ്റായിട്ടും ഇവര്‍ക്ക് കാശില്ല; കാരണം നടിയും നടനും മാത്രമല്ല!


മൂന്നരക്കോടിയോളം ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തു നിന്നിറങ്ങുന്ന സിനിമകളിൽ ഏറെയും 100 കോടി കലക്‌ഷൻ നേടുന്നു! കേരളത്തിൽനിന്നു മാത്രമല്ല, സംസ്ഥാനത്തിനു പുറത്തുനിന്നു ലഭിക്കുന്നതും സാറ്റലൈറ്റ് റൈറ്റ്സും എല്ലാം ചേർത്താണ് ഈ കണക്കെന്നു പറയുമ്പോഴും പലർക്കും അസ്വാഭാവികത തോന്നി. പ്രത്യേകിച്ച് പ്രൊഡ്യൂസർമാർക്ക്. 100 കോടി കിട്ടിയെന്നു പറയുന്ന ചിത്രങ്ങളുടെ പ്രൊഡ്യൂസർമാർ പോലും പരാതി പറയാൻ തുടങ്ങി, ‘ഞങ്ങൾക്ക് അതിന്റെ വിഹിതമൊന്നും കിട്ടിയില്ലല്ലോ’ എന്ന്. അങ്ങനെയാണ് ഓരോ സിനിമയുടെയും ബജറ്റും തിയറ്റർ കലക്‌ഷനും ഓരോ മാസവും പുറത്തുവിടാൻ അവർ തീരുമാനിച്ചത്. 2025 ഫെബ്രുവരിയിലെ കണക്കും വന്നു. പല ചിത്രങ്ങളുടെയും യഥാർഥ ബജറ്റും കലക്‌ഷനും കേട്ട് കേരളമൊന്നു ഞെട്ടി.
ഇത്രയും നാൾ 100 കോടി കലക്‌ഷനെന്നായിരുന്നു നാം കേട്ടിരുന്നത്, ഇപ്പോഴത് 150 കോടിയും കടന്നുള്ള ബജറ്റിലേക്ക് എത്തിയിരിക്കുന്നു. എങ്ങനെ ഈ തുക തിരിച്ചു പിടിക്കും? മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് പ്രൊഡ്യൂസർമാർ പറയുന്നത് എന്തുകൊണ്ടാണ്? ജയിച്ച/ പരാജയപ്പെട്ട സിനിമകളുടെ പട്ടിക പുറത്തുവിട്ട് സത്യാവസ്ഥ എന്താണെന്നു ജനത്തെ അറിയിക്കേണ്ട അവസ്ഥയിലേക്ക് എന്തുകൊണ്ടാണ് പ്രൊഡ്യൂസർമാർ എത്തിയത്? കൊട്ടിഘോഷിക്കുന്ന പല ചിത്രങ്ങളുടെയും യഥാർഥ അവസ്ഥ എന്താണ്? പ്രൊഡ്യൂസർമാർതന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ്. കേരളത്തിലെ ചലച്ചിത്ര വ്യവസായത്തിൽ മറഞ്ഞുകിടക്കുന്ന കണക്കുകളുടെ രഹസ്യങ്ങൾ കൂടിയാണത്.


Source link

Related Articles

Back to top button