സർക്കാർ അനുമതിയോടുകൂടിയ ചൂഷണം, അഴിമതിക്ക് കളമൊരുക്കുന്ന ഉത്തരവ് പിൻവലിക്കണം- ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് പിരിവു നടത്താമെന്ന സർക്കാർ ഉത്തരവ് അനധികൃത ചുങ്കപ്പിരിവിന് വഴിയൊരുക്കുമെന്നും സാധാരണക്കാരുടെ ജനജീവിതം ദുസഹമാക്കുമെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇത് വൻ അഴിമതിക്ക് കളമൊരുക്കുന്ന ഒന്നാണെന്നും ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഓരോ ആവശ്യങ്ങൾക്കും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ കയറിയിറങ്ങുന്ന സാധാരണക്കാർ സർക്കാർ അനുമതിയോടുകൂടിയുള്ള വൻ ചൂഷണത്തിനും പിരിവിനും വിധേയരാകേണ്ടി വരുമെന്നും ചെന്നിത്തല ആരോപിച്ചു.ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പരിധിയിലും പ്രവർത്തിക്കുന്ന ചെറുകിട ബിസിനസ് സ്ഥാപനങ്ങളൊക്കെ ഈ ഉത്തരവിന്റെ ദൂഷ്യഫലങ്ങൾക്കു വിധേയരാകും. വ്യാപകമായ അഴിമതിക്കും സ്വജന പക്ഷപാതത്തിനും ഈ ഉത്തരവ് കാരണമാകും.
Source link