‘ഹാഫ് പ്ലേറ്റ്, 50% വില’; അമിതവണ്ണത്തിന് പരിഹാരം, പണവും ലാഭം: ഹോട്ടലുകൾക്ക് നിർദേശവുമായി രാധിക ഗുപ്ത

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇന്ത്യയിൽ അമിതവണ്ണ നിരക്ക് ഉയരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2050 ആകുമ്പോഴേക്കും ഇന്ത്യന്‍ ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരും അമിതവണ്ണമുള്ളവരായി മാറുമെന്നൊരു പഠനവും അടുത്തിടെ പുറത്തുവന്നു. ലാൻസെറ്റ് ആയിരുന്നു ഒരു പകര്‍ച്ചവ്യാധിയെന്നോണം അമിതവണ്ണം വളരുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് പഠനം പുറത്തുവിട്ടത്. ഇപ്പോഴിതാ, ഇതേ വിഷയത്തിൽ വ്യത്യസ്തമായ ഒരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് എഡെല്‍വെയ്‌സ് മ്യൂച്വല്‍ ഫണ്ട് സി.ഇ.ഒ. രാധിക ഗുപ്ത. ഹോട്ടലിന്റെ ലാഭം വർധിപ്പിക്കുന്നതിനും ഭക്ഷണം പാഴാക്കുന്നത് പരിഹരിക്കാനും ലക്ഷ്യംവെച്ചുകൊണ്ടാണ് രാധിക പുതിയ ആശയം പങ്കുവെച്ചിരിക്കുന്നത്. ‘അമിതവണ്ണത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. ഇത് ഒരു പ്രധാന പ്രശ്നം തന്നെയാണ്. എല്ലാ ഹോട്ടലുകളും തങ്ങളുടെ മെനുവിലെ എല്ലാ ഇനങ്ങളും പകുതി പ്ലേറ്റ് ഭാഗങ്ങളായും നൽകാൻ ശ്രമിക്കണം.
Source link