1000 വിദ്യാര്‍ഥികള്‍ക്ക് ജീവന്‍രക്ഷാ പരിശീലനം നല്‍കും

രാമനാട്ടുകര: ഫാറൂഖ് ട്രെയ്നിംഗ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് 1000 വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ രക്ഷാ പരിശീലനം നല്‍കുന്നു. ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ഫാറൂഖ് കോളേജ് യൂസുഫ് അല്‍ – സഖര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് മെഗാ പരിശീലനം. റോട്ടറി ക്ലബ്ബ് സൈബര്‍ സിറ്റി കോഴിക്കോട്, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കോഴിക്കോട്, ഫറോക്ക് പ്രസ് ക്ലബ്, എയ്ബല്‍സ് ഇന്റര്‍നാഷണല്‍, കാലിക്കറ്റ് സര്‍വകലാശാല എന്‍എസ്എസ് സെല്‍ എന്നിവരുമായി ചേര്‍ന്നാണ് പരിശീലനമൊരുക്കുന്നത്. സര്‍വകലാശാല പ്രതിനിധീകരിക്കുന്ന അഞ്ചു ജില്ലകളിലെ 103 കോളേജുകളില്‍ നിന്നുള്ള 1000 വിദ്യാര്‍ഥികളെയാണ് പരിശീലനത്തിന്റെ ആദ്യ ഘട്ടത്തില്‍ പങ്കെടുപ്പിക്കുന്നത്. ഇവരിലൂടെ കോളേജിലെ മറ്റു വിദ്യാര്‍ഥികളിലേക്കു കൂടി പരിശീലനം വ്യാപിക്കാനാണ് പദ്ധതിയിടുന്നതെന്ന് സര്‍വകലാശാല വിദ്യാര്‍ഥി ക്ഷേമം സിന്‍ഡിക്കേറ്റ് അംഗം ഡോ. മുഹമ്മദ് സലീം, സര്‍വകലാശാല എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ ഡോ.എന്‍.എ. ശിഹാബ്, ജീവന്‍ രക്ഷാ പ്രൊജക്ട് കോഡിനേറ്റര്‍ ഫസീല്‍ അഹമ്മദ് എന്നിവര്‍ അറിയിച്ചു.
Source link