1526 ല്‍ ക്ഷേത്രം തകര്‍ത്തതാണ്, ഇസ്ലാമിക കാലത്തിനും മുന്നെ സംഭലുണ്ടായിരുന്നു-യോഗി ആദിത്യനാഥ്

ഭോപ്പാല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ മേഖലയെ കുറിച്ച് 5000 വര്‍ഷത്തിലേറെ പഴക്കമുള്ള പുരാണങ്ങളില്‍ പോലും പരാമര്‍ശിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇസ്ലാമിക കാലത്തിനും മുന്നെ സംഭലുണ്ടായിരുന്നു. 1526-ല്‍ അവിടെ ഉണ്ടായിരുന്ന ഹരി വിഷ്ണു ക്ഷേത്രം തകര്‍ക്കപ്പെടുകയായിരുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മുഗള്‍ രാജാക്കന്മാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട ഷാഹി ജുമാ മസ്ജിദിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണ് സംഭല്‍.ഒരു സംന്യാസി എന്ന നിലയില്‍ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍, ബലപ്രയോഗത്തിലൂടെ മതപരമായ സ്ഥലങ്ങളും മറ്റും കൈവശപ്പെടുത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. സംഭലില്‍ 68 തീര്‍ഥാടന കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതില്‍ 18 എണ്ണം മാത്രമാണ് നമുക്ക് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. സംഭലില്‍ 56 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ശിവക്ഷേത്രത്തില്‍ ജലാഭിഷേകം നടത്താന്‍ സാധിച്ചുവെന്നും യോഗി പറഞ്ഞു.
Source link