250ലേറെ യാത്രക്കാർ വിമാനത്താവളത്തിൽ ‘കുടുങ്ങി’യിട്ട് 40 മണിക്കൂർ പിന്നിടുന്നു; ഹോട്ടലിലേക്ക് മാറ്റുമെന്ന് വിമാനക്കമ്പനി

അങ്കാറ∙ ലണ്ടൻ– മുംബൈ വിർജിൻ അറ്റ്ലാന്റിക് വിമാനത്തിലെ ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഇരുന്നൂറ്റിയമ്പതിലധികം യാത്രക്കാർ 40 മണിക്കൂറിലധികമായി തുർക്കിയിലെ ദിയാർബക്കിർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. ഏപ്രിൽ 2നു ലണ്ടനിൽനിന്നു മുംബൈയിലേക്കു പുറപ്പെട്ട വിഎസ് 358 വിമാനം മെഡിക്കൽ എമർജൻസി മൂലം ദിയാർബക്കിർ വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടതിനെ തുടർന്നു റദ്ദാക്കുകയായിരുന്നെന്നു വിമാനക്കമ്പനി പ്രതിനിധി പറഞ്ഞു. ലാൻഡിങ്ങിനു ശേഷം വിമാനത്തിനു സാങ്കേതിക തകരാറുണ്ടായി. ഇതു നിലവില്‍ പരിശോധനയിലാണ്.‘‘ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ്. അസൗകര്യമുണ്ടായതിനു ഞങ്ങൾ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. ആവശ്യമായ സാങ്കേതിക അനുമതികൾ ലഭിച്ചാൽ, ഏപ്രിൽ 4 വെള്ളിയാഴ്ച രാവിലെ 12 മണിക്കു ദിയാർബാക്കിർ വിമാനത്താവളത്തിൽ നിന്നു മുംബൈയിലേക്കു വിഎസ്1358 വിമാനം യാത്ര തുടരും.’’– വെർജിൻ അറ്റ്ലാന്റിക് പ്രതിനിധി പറഞ്ഞു.
Source link