‘30 പേർക്ക് ഒരു വീട്, 2 ശുചിമുറി; ദിവസച്ചെലവിന് 20 രൂപ; പരസ്പരം പോരടിപ്പിക്കാൻ ക്ലോസറ്റ് വരെ നക്കിപ്പിക്കും!’

കൊച്ചി ∙ നേരിടേണ്ടിവന്നത് കടുത്ത തൊഴിൽ ചൂഷണവും പീഡനവുമെന്ന് കൊച്ചിയിലെ ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിലെ മുൻ ജീവനക്കാർ. എറണാകുളത്തും സമീപ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലുമായി പ്രവർത്തിക്കുന്ന ഡയറക്ട് മാർക്കറ്റിങ് കമ്പനികളിലെ ജീവനക്കാരാണ് മനുഷ്യത്വരഹിതമായ പീഡനങ്ങളും അവഹേളനവും ഏറ്റുവാങ്ങിയതിന്റെ വെളിപ്പെടുത്തലുകളുമായി രംഗത്തുവരുന്നത്. കടുത്ത പീഡനങ്ങൾ സഹിച്ച് വർഷങ്ങളായി ജോലി ചെയ്തിട്ടും മതിയായ ശമ്പളമോ മനുഷ്യത്തപരമായ പെരുമാറ്റമോ ഇല്ലാത്തതിനെ തുടർന്ന് സ്ഥാപനം വിട്ടവർ അടുത്തിടെ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയിരുന്നു.എന്നാൽ ഇതിൽ നടപടിയൊന്നും ഉണ്ടായില്ല. ഇതിനു പിന്നാലെയാണ് ജീവനക്കാരെ നായ്ക്കൾക്ക് സമാനമായി കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് മുട്ടിൽ നടത്തിക്കുന്നതടക്കമുള്ള ക്രൂരമായ ദൃശ്യങ്ങൾ പുറത്തുവന്നത്. പെരുമ്പാവൂരിൽ പ്രവർത്തിച്ചിരുന്ന കെൽട്രോ എന്ന കമ്പനിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇന്ന് പുറത്തുവന്നത്. ഇത്തരത്തിൽ മോശം സാഹചര്യങ്ങൾ മൂലം ജോലി നിർത്തി പോവേണ്ടി വന്ന ജീവനക്കാരിലൊരാൾ സ്വന്തം അനുഭവം പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്.
Source link