WORLD
36 പേരുമായി അന്ന് മൊറീഷ്യസിലേക്ക് വന്ന ഇന്ത്യൻ കപ്പൽ; സാഗറിനെ ‘മഹാസാഗറാക്കി’ മോദി; ചൈനയ്ക്കെതിരെ തന്ത്രപ്രധാനം ഈ ബന്ധം

ആകെയുള്ള 12 ലക്ഷം ജനസംഖ്യയില്‍ 70 ശതമാനവും ഇന്ത്യന്‍ വംശജര്‍. തമിഴും ഭോജ്പുരിയും ഹിന്ദിയും തെലുങ്കും ഉറുദുവും സംസാരിക്കുന്ന ജനത. ദീപാവലിയും ഹോളിയും പൊങ്കലും ആഘോഷിക്കുന്നവര്‍. പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ കുഞ്ഞന്‍ രാജ്യത്തേക്കായിരുന്നു മാർച്ച് രണ്ടാം വാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം. മൊറീഷ്യസിൽ. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദ് സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍ (ജിസിഎസ്കെ) സമ്മാനിച്ചാണ് അവര്‍ മോദിയെ സ്വീകരിച്ചത്.
Source link