മാധബി പുരി ബുച്ച് പടിയിറങ്ങുന്നു; സെബിക്ക് പുതിയ മേധാവിയെ തേടി കേന്ദ്രം, വാഗ്ദാനം വൻ മാസ ശമ്പളം

ഇന്ത്യൻ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) ചെയർപഴ്സൻ മാധബി പുരി ബുച്ച് (Madhabu Puri Buch വിരമിക്കുന്നു. മാധബിയുടെ മൂന്നുവർഷ പ്രവർത്തന കാലാവധി ഫെബ്രുവരി 28ന് അവസാനിക്കും. പുതിയ ചെയർപഴ്സനെ കണ്ടെത്താൻ ധനമന്ത്രാലയത്തിന് കീഴിലെ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഫെബ്രുവരി 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയെന്ന് വകുപ്പ് പുറത്തിറക്കിയ പരസ്യത്തിലുണ്ട്. പുതിയ മേധാവിക്ക് പരമാവധി 5 വർഷം അല്ലെങ്കിൽ 65 വയസ്സുതികയും വരെ (ഏതാണോ ആദ്യം) ആയിരിക്കും പ്രവർത്തനകാലാവധി. പ്രതിമാസം 5,62,500 രൂപയാണ് സംയോജിത ശമ്പളം. കാർ, വീട് എന്നിവ ഇതിലുൾപ്പെടുന്നില്ല. സാധാരണ 3 വർഷമാണ് സെബി മേധാവിയുടെ പ്രവർത്തനകാലാവധി. എന്നാൽ, പരസ്യത്തിൽ 5 വർഷത്തേക്കായിരിക്കും നിയമനമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.അദാനി ഗ്രൂപ്പിന്റെ (Adani Group) ‘കടലാസ് കമ്പനികളിൽ’ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപമുണ്ടെന്ന് ആരോപിച്ച് യുഎസ് ഷോർട്ട്സെല്ലർമാരായ ഹിൻഡൻബർഗ് റിസർച്ച് (Hindenburg Research) കഴിഞ്ഞ ഓഗസ്റ്റിൽ രംഗത്തെത്തിയത് ഇന്ത്യയിൽ സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. സെബിയുടെ ആദ്യ വനിതാ മേധാവി2022 മാർച്ച് രണ്ടിനാണ് സെബിയുടെ മേധാവിയായി മാധബി നിയമിതയായത്. മൂന്നുവർഷത്തേക്കായിരുന്നു നിയമനം. സെബിയുടെ മേധാവിയാകുന്ന ആദ്യ വനിതയും മാധബിയാണ്. സെബി അംഗമായിരിക്കേയാണ് ചെയർപഴ്സൻ സ്ഥാനം തേടിയെത്തിയത്. 56-ാം വയസ്സിൽ സെബിയുടെ എക്കാലത്തെയും പ്രായംകുറഞ്ഞ മേധാവി എന്ന നേട്ടത്തോടെയുമായിരുന്നു ചുമതലയേൽക്കൽ.
Source link