WORLD

‘രാത്രി ഇറങ്ങിനടക്കുന്നതു മാത്രമല്ല പുരോഗമനം, അതിനപ്പുറം ചിന്തിക്കണം’: സിപിഎം സമ്മേളനത്തിലെ ഇളംതലമുറക്കാരി


കോട്ടയം ∙ ചർച്ചകളും വിമർശനങ്ങളും കൊണ്ടു ചൂടുപിടിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ ശ്രദ്ധേയ മുഖങ്ങളിലൊന്നാകുകയാണ് ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായ പ്രവിഷ പ്രമോദ്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും ഉദുമ ഗവ. കോളജിലെ രണ്ടാം വർഷ പിജി വിദ്യാർഥിനിയുമായ പ്രവിഷ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.∙ സിപിഎം സംസ്ഥാന സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയാണല്ലോ. എന്തു തോന്നുന്നു ? കേരള ജനതയാകെ ശ്രദ്ധിക്കുന്ന ഏറ്റവും വലിയ സമ്മേളനത്തിൽ ഈ ചെറിയ പ്രായത്തിൽത്തന്നെ പ്രതിനിധിയാകാനായത് പാർട്ടി നൽകിയ അംഗീകാരമാണ്. കുട്ടികൾക്കും വിദ്യാർഥികൾക്കും ലഭിച്ച അംഗീകാരം കൂടിയാണിത്. ചർച്ചകളിലും മറ്റും സജീവമായി പങ്കെടുക്കുക എന്നതൊക്കെ വലിയ കാര്യമാണ്. യുവതലമുറയ്ക്കു പ്രാധാന്യം നൽകുന്ന പാർ‌ട്ടിയാണ് സിപിഎം.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button