WORLD
Live നാടുവിട്ട പെൺകുട്ടികൾ തിരിച്ചെത്തി; മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും, സുഹൃത്ത് കസ്റ്റഡിയിൽ

കോഴിക്കോട് ∙ താനൂരിൽനിന്നു കാണാതായ പെൺകുട്ടികളുമായി പൊലീസ് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തി. ഗരീബ് രഥ് എക്സ്പ്രസിൽ ഉച്ചയ്ക്ക് 12 നാണ് എത്തിയത്. കുട്ടികളെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. കൗൺസലിങ്ങിനു ശേഷം വീട്ടുകാർക്കൊപ്പം അയയ്ക്കും.അതേസമയം, പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച റഹിം അസ്‌ലമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽനിന്നു മടങ്ങിയ റഹീമിനെ തിരൂരിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ടു പെൺകുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ ഇയാൾ.
Source link