പൊലീസുകാരിയുടെ മുഖത്ത് കൈകൊണ്ടത് അബദ്ധത്തിൽ; സിപിഎം കൗൺസിലർക്കെതിരായ പരാതിയുടെ മുനയൊടിച്ച് സിസിടിവി ദൃശ്യം – വിഡിയോ

തിരുവനന്തപുരം∙ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിനുള്ളിൽ പ്രവേശനം തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സിപിഎം കൗൺസിലർ ആർ.ഉണ്ണിക്കൃഷ്ണൻ ആക്രമിച്ചെന്ന കേസിൽ പരാതിയുടെ മുനയൊടിച്ച് സിസിടിവി ദൃശ്യം. വഴിമാറാൻ ആവശ്യപ്പെട്ട വനിതാ സിവിൽ പൊലീസ് ഓഫിസറെ കൗൺസിലർ വലതു കൈമുട്ടുമടക്കി നെറ്റിയിൽ ശക്തമായി ഇടിച്ചെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയെ ദേഹോപദ്രവം ചെയ്തെന്നും ആയിരുന്നു കേസ്. ഫോർട്ട് പൊലീസാണ് സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എന്നാൽ ഇതു കെട്ടിച്ചമച്ച പരാതിയാണെന്ന കൗൺസിലറുടെ വാദം ശരിവയ്ക്കുന്ന തരത്തിലുള്ള ദൃശ്യമാണ് ഇന്നലെ പുറത്തുവന്നത്.പടിഞ്ഞാറെ നടയുടെ കവാടത്തിൽ എസ്ഐയും 2 വനിതാപൊലീസുകാരും അടക്കം 4 പേരാണ് ഡ്യൂട്ടിയിൽ നിൽക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സമയം തിരക്കുണ്ടായിരുന്നില്ല. കവാടം വഴി ഭക്തർ അകത്തേക്കും പുറത്തേക്കും പോകുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രായമായ നടക്കാൻ പ്രയാസപ്പെടുന്ന 2 സ്ത്രീകളെ കൈപിടിച്ച് കൗൺസിലർ ഇവിടേക്കു വരുമ്പോൾ എസ്ഐ കുറുകെ കയറി തടസ്സം നിൽക്കുകയും കൈവീശി ഇവരോട് മാറിപ്പോകാൻ ആവശ്യപ്പെടുന്നതുമാണ് ദൃശ്യത്തിൽ കാണുന്നത്.
Source link