KERALA
ആശങ്കകൾക്ക് വിരാമം, 9 മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക്

ന്യൂയോർക്: ബഹിരാകാശനിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് തീയതി സ്ഥിരീകരിച്ച് നാസ. നീണ്ട ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും തിരികെ എത്തുന്നത്. സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ മാർച്ച് പതിനാറിന് ഇരുവരും ഭൂമിയിലെത്തുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.2024 ജൂണിൽ സ്റ്റാർലൈനർ സ്പേസ് ക്രാഫ്റ്റിൽ ബഹിരാകാശ നിലയത്തിലെത്തിയ ഇരുവരും, സാങ്കേതിക തകരാർ മൂലം ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവര്‍ പോയ ബോയിങിന്റെ സ്റ്റാർലൈനർ ന്യൂമെക്സികോയിലെ വൈറ്റ് സാൻഡ് സ്പേസ് ഹാർബറിൽ സെപ്റ്റംബർ 6ന് തിരികെയെത്തിയിരുന്നു.
Source link