WORLD
ആദിവാസി യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; തലയ്ക്കടിയേറ്റെന്ന് സംശയം; ഭർത്താവ് കസ്റ്റഡിയിൽ

കൊച്ചി ∙ കോതമംഗലം കുട്ടമ്പുഴ മാമലക്കണ്ടത്തിനടുത്ത് എളംബ്ലാശേരി ആദിവാസി ഗ്രാമത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിവാസി വിഭാഗത്തിൽപെട്ട മായ (37) ആണ് മരിച്ചത്. തലയ്ക്കടിയേറ്റതാണ് മരണകാരണം എന്ന സംശയത്തെത്തുടർന്ന് ഭർത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഒന്നര വർഷം മുൻപാണ് ഇരുവരും എളംബ്ലാശേരി ആദിവാസി ഗ്രാമത്തിലേക്ക് താമസത്തിനെത്തിയത്. ഇന്നലെ രാത്രി മായയും ജിജോയും തമ്മിൽ വഴക്കുണ്ടായതായി സൂചനകളുണ്ട്. ജിജോ രാവിലെ വീട്ടിലേക്കു വിളിച്ചു വരുത്തിയ ഓട്ടോ ഡ്രൈവറാണ് മായ നിലത്തു കിടക്കുന്നത് കാണുന്നതും പൊലിസിനെ വിവരമറിയിക്കുന്നതും.
Source link