WORLD
11 കോടിക്ക് നിലനിർത്തിയ തീപ്പൊരി ബോളർ കളിക്കില്ല, ലക്നൗവിനൊപ്പം മാർഷുമില്ല; ആർസിബിക്കും ടെൻഷൻ

കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഒരു മത്സര വിലക്കു നേരിടുന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഇത്തവണ ഐപിഎൽ സീസണിലെ ആദ്യ മത്സരം നഷ്ടമാകും. ഹാർദിക്കിനു വിലക്കാണു പ്രശ്നമെങ്കിൽ പരുക്കിനെത്തുടർന്ന് സീസണിലെ ആദ്യ ഘട്ട മത്സരങ്ങൾ നഷ്ടമാകുന്ന താരങ്ങളുമുണ്ട്.ജസ്പ്രീത് ബുമ്ര 18 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് ടീം നിലനിർത്തിയ ജസ്പ്രീത് ബുമ്രയ്ക്ക് സീസണിൽ ആദ്യ 2 ആഴ്ചയിലെ മത്സരങ്ങൾ നഷ്ടമാകുമെന്ന് ഉറപ്പായി. ഓസ്ട്രേലിയൻ പര്യടനത്തിനിടെ തോളിനു പരുക്കേറ്റ ബുമ്ര ഈ വർഷം ജനുവരി 5 മുതൽ മത്സരരംഗത്ത് നിന്നു വിട്ടുനിൽക്കുകയാണ്.
Source link