WORLD

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ‌പ്രതി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി


കൊല്ലം∙ കൊല്ലം ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് (22) ആണ് മരിച്ചത്. കൊലപാതകശേഷം പ്രതി ചവറ സ്വദേശി തേജസ് രാജ് (22) ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി.തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്ന ഫെബിനെ, ഇവിടേക്ക് മുഖം മറച്ചെത്തിയ തേജസ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റു. കാറിലെത്തിയ തേജമസ്, പർദയാണ് ധരിച്ചിരുന്നത്. ഫുഡ് ഡെലിവറി ബോയ് ആയും ഫെബിൻ ജോലി ചെയ്യുന്നുണ്ട്.


Source link

Related Articles

Back to top button