WORLD

‘ഹലോ, കേട്ടതു ശരിയാണ്, ഞാനാണ് വൈസ് ക്യാപ്റ്റൻ’: രാഹുലിന് ഉപനായക സ്ഥാനവുമില്ല, ഡുപ്ലേസി ഡൽഹി വൈസ് ക്യാപ്റ്റൻ!


ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയെ ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസ് വൈസ് ക്യാപ്റ്റനായി നിയമിച്ചു. കഴിഞ്ഞ സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റനായിരുന്ന നാൽപതുകാരൻ ഫാഫ് ഈ സീസണിലാണ് അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് ഡൽഹി ടീമിൽ എത്തിയത്.ഓൾറൗണ്ടർ അക്ഷർ പട്ടേലാണ് ടീം ക്യാപ്റ്റൻ. ടീമിന്റെ നായകനാകുമെന്ന് കരുതപ്പെട്ടിരുന്ന കെ.എൽ. രാഹുലിന് ഉപനായക സ്ഥാനവും നിഷേധിച്ചാണ് ഫാഫ് ഡുപ്ലേസിയെ ടീം മാനേജ്മെന്റ് ഉപനയകനായി നിയോഗിച്ചത്. അക്ഷർ പട്ടേലിനെ നായകനായി പ്രഖ്യാപിച്ചതോടെ, രാഹുൽ വൈസ് ക്യാപ്റ്റനായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.


Source link

Related Articles

Back to top button