WORLD

ഹാർദിക് പാണ്ഡ്യയില്ലാത്ത കളിയിൽ മുംബൈയെ നയിക്കാൻ പുതിയ ക്യാപ്റ്റൻ‌; രോഹിത് ശർമയല്ല


മുംബൈ∙ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നയിക്കാൻ ഹാർദിക് പാണ്ഡ്യ ഉണ്ടാകില്ല. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് ഹാർദിക് പാണ്ഡ്യ അറിയിച്ചു. കഴിഞ്ഞ സീസണിലെ സ്ലോ ഓവർ റേറ്റിന്റെ പേരിൽ താരത്തിന് ഒരു മത്സരത്തിൽ വിലക്കുണ്ട്. പാണ്ഡ്യ കളിക്കാതിരുന്നാൽ രോഹിത് ശർമ വീണ്ടും മുംബൈയുടെ ക്യാപ്റ്റനാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ രോഹിത് നായക സ്ഥാനത്തേക്കു വരില്ലെന്ന് പാണ്ഡ്യ തന്നെ വ്യക്തമാക്കി. മാർച്ച് 23ന് എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവായിരിക്കും മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ. അടുത്ത സീസണിൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആരായിരിക്കുമെന്ന് മുംബൈ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ക്യാപ്റ്റനായി അനുഭവ സമ്പത്തുള്ള രോഹിത് താൽക്കാലികമായെങ്കിലും ടീമിന്റെ നായകനാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാല്‍ ഹാർദിക് പാണ്ഡ്യ സൂര്യകുമാർ യാദവിന്റെ പേരാണു മുന്നോട്ടുവച്ചത്. 


Source link

Related Articles

Back to top button