‘അവര്‍ അയാളുടെ തൊട്ടടുത്തെത്തി’; ലഷ്കര്‍ ഭീകരന് ഹാഫിസ് സയീദും ഉടന്‍ കൊല്ലപ്പെടുമെന്ന് നിരീക്ഷകര്‍

ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ലഷ്കര്‍-ഇ-ത്വയ്ബ ഭീകരന് അബു ഖത്തലിന്റെ അതേ വിധിയാകും മുംബൈ 26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനുമുണ്ടാകുക എന്ന് വിദേശകാര്യവിദഗ്ധന്‍ റോബിന്ദര്‍ സച്ച്ദേവ. കഴിഞ്ഞ ദിവസമാണ് ലഷ്കര്‍-ഇ-ത്വയ്ബയുടെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറും ജമ്മു കാശ്മീരിലുണ്ടായ ഒട്ടേറെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനുമായ അബു ഖത്തല്‍ വെടിയേറ്റ് മരിച്ചത്. ഖത്തലിന്റെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ല. ലഷ്കര്‍-ഇ-ത്വയ്ബയുടെ സ്ഥാപകനായ ഹാഫിസ് സയീദിന്റെ മരുമകനും വലംകയ്യുമായിരുന്നു അബു ഖത്തല്‍. ‘ഹാഫിസ് സയീദിന്റെ അടുത്തയാള്‍ കൊല്ലപ്പെട്ടു. ഹാഫിസ് സയീദിനെ ലക്ഷ്യമിട്ട് പിന്തുടരുന്നവര് അയാളുടെ തൊട്ടരികിലെത്തി എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. വാളെടുത്തവന്‍ വാളാല്‍ എന്ന് പറയുന്നത് പോലെ, സമാനമായ വിധിയാണ് ഹാഫിസ് സയീദിനെയും കാത്തിരിക്കുന്നത്. കാശ്മീരിലേയും രജൗരിയിലേയും പൂഞ്ചിലേയും പാക് അധീന കാശ്മീരിലേയും നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളായിരുന്നു അബു ഖത്തല്‍.’ -റോബിന്ദര്‍ സച്ച്ദേവ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
Source link