രാജസ്ഥാന്റെ 20 ഓവറിൽ ബൗണ്ടറിയില്ലാതെ ‘രക്ഷപ്പെട്ടത്’ ഒറ്റ ഓവർ, ഹൈദരാബാദിന്റെ 3 ഓവറുകളും; ആകെ 40 ഓവർ, 528 റൺസ്!

ഹൈദരാബാദ് ∙ ട്രാവിസ് ഹെഡും അഭിഷേക് ശർമയുള്ള സൺറൈസേഴ്സ് ഹൈദരാബാദിന്റെ ആയുധപ്പുരയിലേക്ക് ഇഷൻ കിഷൻ എന്ന തീപ്പൊരി കൂടി വീണാൽ എന്തു സംഭവിക്കും? ആരാധകർ കാത്തിരിക്കുന്ന, എതിരാളികൾ ഭയപ്പെടുന്ന ആകാശ വിസ്മയത്തിന് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഹൈദരാബാദ് തിരികൊളുത്തി. സൺറൈസേഴ്സിന്റെ ഓറഞ്ച് ജഴ്സിയിലെ അരങ്ങേറ്റ മത്സരം അതിവേഗ സെഞ്ചറിയിലൂടെ ആഘോഷിച്ച ഇഷൻ കിഷന്റെ (47 പന്തിൽ 106 നോട്ടൗട്ട്) മികവിലാണ് രാജസ്ഥാൻ റോയൽസിനെതിരെ 44 റൺസ് ജയത്തോടെ ഹൈദരാബാദ് വിജയക്കുതിപ്പിന് തുടക്കമിട്ടത്.രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ ചിയർ ഗേൾസിനു വിശ്രമിക്കാൻ തെല്ലിട സമയം നൽകാതെയായിരുന്നു ഇന്നലെ ഇരു ടീമുകളുടെയും ബാറ്റിങ് വെടിക്കെട്ട്. 40 ഓവറിനിടെ പിറന്നത് 528 റൺസ്! ഹൈദരാബാദിലെ ഫ്ലാറ്റ് പിച്ചിൽ ടോസ് നേടി ബോളിങ് തിരഞ്ഞെടുത്തതു മുതൽ രാജസ്ഥാന് തൊട്ടതെല്ലാം പിഴച്ചു. 11 പന്തുകൾ മാത്രമാണ് നേരിട്ടതെങ്കിലും അതിനിടെ 5 തവണ അഭിഷേക് ശർമ (24) പന്ത് അതിർത്തി കടത്തി.
Source link