സ്റ്റാലിന്റെ ‘ചെന്നൈ അലയൻസ്’ അഥവാ സങ്കടത്തിൽ സംഘടിച്ചവർ; ഇന്ദിരയുടെ ഗൗരവം മോദിയും പകർത്തുമോ?

ലോക്സഭാ മണ്ഡല പുനർനിർണയത്തിൽ നീതി ചോദിക്കാനുള്ള യോഗത്തിൽ മുഖ്യമന്ത്രിമാരെ മാത്രമല്ല, അധികാരമില്ലാത്ത രാഷ്ട്രീയ നേതാക്കളെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ക്ഷണിച്ചിരുന്നു. അതിനാലത് സർക്കാരുകളുടെ യോഗമല്ല, രാഷ്ട്രീയ നേതാക്കളുടേതായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഒഡീഷയിലെ പ്രതിപക്ഷ നേതാവ് നവീൻ പട്നായിക്കും പങ്കെടുത്തപ്പോളത് ആരോപിക്കപ്പെടാറുള്ള തെക്ക് – വടക്ക് വേർതിരിവിന് അതീതമായി. പുനർനിർണയത്തിൽ നഷ്ടസാധ്യതയില്ലാത്ത സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് ബംഗാൾ. എന്നിട്ടും മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിച്ചത്, നേരത്തേ സ്റ്റാലിനെ പ്രതിപക്ഷയോഗത്തിനു കൊൽക്കത്തയിലേക്കു ക്ഷണിച്ചതിനു പകരമാവാം; വിളിച്ചില്ലെങ്കിൽ മുഖം വീർപ്പിച്ചാലോ എന്ന ആശങ്കയുമുണ്ടായിരുന്നിരിക്കാം. പുനർനിർണയമല്ല, വോട്ടർ കാർഡുകളിലെ തിരിമറിയാണ് ആനക്കാര്യമെന്ന കാരണം പറഞ്ഞാണ് മമത വരാതിരുന്നതെന്നാണ് കരക്കമ്പി. വിളിച്ചതിനു നന്ദിയെന്നു പറഞ്ഞൊരു കത്തുപോലും മമത എഴുതിയതുമില്ല.
മമത വരാതിരുന്നതും എൻസിപി, എസ്പി, ആർജെഡി, ഉദ്ധവിന്റെ ശിവസേന തുടങ്ങിയവയെ ക്ഷണിക്കാതിരുന്നതും ഇന്ത്യാ മുന്നണിയിലെ വിള്ളലിനു തെളിവായി ചിലർ അവതരിപ്പിക്കുന്നുണ്ട്.
Source link