കട്ട ലോക്കല്‍; തമിഴ് ആക്ഷന്‍ ഡ്രാമ ‘തറൈപടയ്’ മാര്‍ച്ച് 28-ന് തീയേറ്ററുകളിലേക്ക്

തമിഴിലെ യുവ താരങ്ങളായ പ്രജിന്‍ പദ്മനാഭന്‍, ജീവ തങ്കവേല്‍, വിജയ് വിശ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാം പ്രഭ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഡ്രമയാണ് ‘തറൈപടയ്’. പക്കാ കട്ട ലോക്കല്‍ കഥപറയുന്ന ചിത്രം സ്റ്റോണേക്സ്സിന്റെ ബാനറില്‍ പി.ബി വേല്‍മുരുഗന്‍ നിര്‍മിക്കുന്നു. ആര്‍തി ശാലിനി, സായ് ധന്യ, മോഹന സിദ്ധി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മാര്‍ച്ച് 28ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് സന്‍ഹ സ്റ്റുഡിയോ റിലീസ് ആണ്. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ആയി.ഒരു ഗ്യാങ്സ്റ്റര്‍ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എന്നറിയപ്പെടുന്ന ചെയിന്‍ മാര്‍ക്കറ്റിംഗിലൂടെ ഒരു തട്ടിപ്പുകാരന്‍ ആളുകളുടെ പണം തട്ടിയെടുക്കുന്നു. സംഘത്തില്‍ നിന്ന് പണം തട്ടിയെടുത്ത ശേഷം അയാളുടെ ഗുണ്ടാസംഘത്തില്‍ നടക്കുന്ന കഥയാണ് ‘തറൈപടയ്’. തമിഴിലെ മുതിര്‍ന്ന താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
Source link