WORLD
73 വർഷത്തിനിടെ 60 ഭൂകമ്പങ്ങൾ; കേരളം സോൺ മൂന്നിൽ, വയനാട്ടിൽ ഉയരും ഭൂകമ്പം മറികടക്കുന്ന കെട്ടിടങ്ങൾ

പത്തനംതിട്ട ∙ വയനാട്ടിൽ മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പദ്ധതിയിൽ നിർമിക്കുക ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്ന കെട്ടിടങ്ങൾ. ഇഷ്ടികയുടെ ബലത്തിൽ മാത്രം കെട്ടിയുയർത്തുന്നതിനു പകരം കമ്പിയും കോൺക്രീറ്റ് തൂണുകളും കൂടി ഉപയോഗിക്കുന്ന രീതിയിലാകും നിർമാണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് പറഞ്ഞു.ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ പരിഷ്കരിച്ച ബിൽഡിങ് കോഡ് അനുസരിച്ചാണ് നിർമാണം.1950 നും 2023 നും ഇടയിൽ 60 ഭൂമികുലുക്കങ്ങൾ കേരളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ ലഘുഭൂചലനങ്ങളുമുണ്ട്. ഭൂകമ്പസാധ്യതാ മേഖലകളുടെ പട്ടികയിൽ സോൺ മൂന്നിലാണ് കേരളം. ഈരാറ്റുപേട്ട കേന്ദ്രമായി 2000 ഡിസംബർ 12 ന് അനുഭവപ്പെട്ട 5.2 തീവ്രതയുള്ള ഭൂചലനത്തോടെയാണു കേരളം സോൺ മൂന്നിലേക്ക് എത്തിയത്.
Source link