WORLD
‘കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ആശാ വർക്കർമാർക്ക് അധിക വേതനം നൽകണം’; കെ.സുധാകരന്റെ നിർദേശം

തിരുവനന്തപുരം∙ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ആശാ വർക്കർമാർക്ക് അധിക വേതനം നൽകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നിർദേശം. തനതു ഫണ്ടിൽനിന്നു പണം കണ്ടെത്താനാണ് നിർദേശം. സാമ്പത്തിക പ്രതിസന്ധിമൂലം ദുരിതമനുഭവിക്കുന്ന ആശാവർക്കർമാർക്ക് ഈ തീരുമാനം ഗുണകരമാകുമെന്ന് ജനറൽ സെക്രട്ടറി എം.ലിജു അയച്ച സർക്കുലറിൽ പറയുന്നു. ആശാവർക്കർമാരുടെ സമരത്തോട് സർക്കാർ നിരുത്തരവാദപരമായ സമീപനമാണു സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ചർച്ചയ്ക്കു തയാറാകുന്നില്ലെന്നും സർക്കുലറിൽ കുറ്റപ്പെടുത്തുന്നുണ്ട്. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ചിലത് നേരത്തെ തന്നെ ആശാവർക്കർമാർക്കുള്ള ഓണറേറിയം വർധിപ്പിച്ചിരുന്നു.
Source link