KERALA

കോൺ​ഗ്രസിനെ വിമർശിച്ചിട്ടുണ്ട്, ‍ഞങ്ങൾക്കത് മനസിലാവും; എമ്പുരാൻ ഉയർന്ന കലാമൂല്യമുള്ള സിനിമ- സിദ്ധിഖ്


കോഴിക്കോട്: വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ തീയ്യേറ്ററില്‍ കണ്ട് കെപിസിസി വര്‍ക്കിങ് പ്രസിഡന്റും കല്‍പറ്റ എംഎല്‍എയുമായ ടി. സിദ്ധിഖ്. കോഴിക്കോട് ഹൈലറ്റ് മാളിലെ പാലക്‌സി സിനിമാസിലാണ് സിദ്ധിഖ് സിനിമ കണ്ടത്. ഫാസിസ്റ്റ് ഭരണകൂടവും പാര്‍ട്ടിയും അവര്‍ക്കിഷ്ടമില്ലാത്തതൊക്കെ വെട്ടിമാറ്റി ‘എമ്പുരാന്‍’ വികലമായ സിനിമയാക്കുന്നതിന് മുന്‍പ് കാണാന്‍ തീരുമാനിച്ചുവെന്ന് ചിത്രം കാണുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് സിദ്ധിഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിനിമ കാണല്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തനമായ കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Source link

Related Articles

Back to top button