WORLD
കൊച്ചി കായലിൽ മാലിന്യപ്പൊതി; ഗായകൻ എം.ജി.ശ്രീകുമാറിന് കാൽ ലക്ഷം പിഴ

തിരുവനന്തപുരം ∙ കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നൊരു മാലിന്യപ്പൊതി വീഴുന്നതു മൊബൈൽ ഫോണിൽ പകർത്തിയ വിനോദസഞ്ചാരിയുടെ വിഡിയോ വഴി ഗായകൻ എം.ജി.ശ്രീകുമാറിന് ലഭിച്ചത് 25,000 രൂപയുടെ പിഴ നോട്ടിസ്. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടിസ് നൽകിയത്. തുടർന്നു ഗായകൻ കഴിഞ്ഞ ദിവസം പിഴ ഒടുക്കി. ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണു മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണെന്നു തിരിച്ചറിയാനാവില്ല.
Source link