WORLD

‘അവന് വിഷമമായിക്കാണും, അന്ന് പുറത്താക്കിയില്ലെങ്കിൽ 4 കളികളിൽ വിലക്ക് ഉറപ്പ്’: വൈറലായി രഹാനെയുടെ പഴയ പ്രതികരണം– വിഡിയോ


മുംബൈ∙ യശസ്വി ജയ്‌‍സ്വാൾ മുംബൈ വിട്ട് ഗോവയിലേക്കു കൂടുമാറാൻ കാരണം ക്യാപ്റ്റൻ അജിൻക്യ രഹാനെയുമായുള്ള അഭിപ്രായ ഭിന്നതകളാണെന്ന റിപ്പോർട്ടുകൾക്കിടെ, ദുലീപ് ട്രോഫി മത്സരത്തിനിടെ താരത്തെ ഗ്രൗണ്ടിൽനിന്ന് പറഞ്ഞുവിടാനുള്ള കാരണം വിശദീകരിക്കുന്ന രഹാനെയുടെ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംഭവം വിശദീകരിക്കുന്ന ഭാഗങ്ങളാണ് വലിയ തോതിൽ പ്രചരിക്കുന്നത്. അന്ന് ജയ്സ്വാളിനെ പുറത്താക്കിയിരുന്നില്ലെങ്കിൽ അദ്ദേഹത്തിന് 4 കളികളിൽനിന്ന് വിലക്കു ലഭിക്കുമായിരുന്നുവെന്നാണ് രഹാനെ വിശദീകരിക്കുന്നത്.‘സത്യമാണ്. അവന് എന്നോട് വിഷമം തോന്നിക്കാണും. പക്ഷേ, നമ്മുടെ കളത്തിലെ പെരുമാറ്റം ശരിയായ രീതിയിലായിരിക്കണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എതിർ ടീമംഗങ്ങളെയും അംപയറിനെയുമെല്ലാം ബഹുമാനിച്ച് അച്ചടക്കത്തോടെ കളിക്കാനാകണം. നമ്മൾ മറ്റൊരു താരത്തെ സ്ലെജ് ചെയ്യുന്നത് അനുവദനീയമാണ്. പക്ഷേ, പരിധി വിടാൻ പാടില്ല. ആ സംഭവത്തിൽ ജയ്‌സ്വാൾ അറിയാതെ തന്നെ പരിധിവിട്ടിരുന്നു. അന്ന് ഞാൻ ജയ്‌സ്വാളിനെ ഗ്രൗണ്ടിൽനിന്ന് നിർബന്ധപൂർവം പറഞ്ഞയിച്ചിരുന്നില്ലെങ്കിൽ, ജയ്സ്വാളിന് അടുത്ത മത്സരത്തിൽനിന്ന് ഉറപ്പായും വിലക്ക് ലഭിക്കുമായിരുന്നു’ – രഹാനെയുടെ വാക്കുകൾ.


Source link

Related Articles

Back to top button