KERALA
സ്റ്റാർഹോട്ടലുകളിൽ ചെത്തേണ്ട, ഷാപ്പുകളിൽനിന്ന് കള്ളുവരും; സ്വകാര്യകപ്പലുകളിലും മദ്യംവിളമ്പാം

തിരുവനന്തപുരം: സമീപത്തെ ഷാപ്പിൽനിന്ന് കള്ളുവാങ്ങി അതിഥികൾക്ക് വിൽക്കാൻ സ്റ്റാർഹോട്ടലുകൾക്ക് പുതിയ മദ്യനയത്തിൽ അനുമതി. കള്ളുചെത്ത് മേഖലയെ പ്രോത്സാഹിപ്പിക്കാനാണിതെന്ന് മന്ത്രി എം.ബി. രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.ത്രീസ്റ്റാറോ അതിനുമുകളിലോ ഉള്ള ഹോട്ടലുകൾക്കും വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കും സ്ഥാപനത്തിന്റെ എക്സൈസ് റെയിഞ്ച് പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഷാപ്പുകളിൽനിന്ന് കള്ളുവാങ്ങാം. ഇതിനായി പ്രത്യേക പെർമിറ്റ് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറിൽനിന്ന് വാങ്ങണം. ഫീസ് നൽകണം.
Source link