റിട്ടയേഡ് ഹർട്ട്; ഐപിഎലിൽ ദൗര്‍ഭാഗ്യകരമായ ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ, മടക്കം മത്സരഗതി നിർണയിച്ചു

ന്യൂഡല്‍ഹി: ഐപിഎല്‍ സീസണില്‍ രാജസ്ഥാന്റെ അഞ്ചാമത്തെ തോല്‍വിയായിരുന്നു കഴിഞ്ഞ ദിവസത്തേത്. സൂപ്പര്‍ ഓവര്‍ വരെ നീണ്ട ത്രില്ലിങ് പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിക്കുകയായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മികച്ച തുടക്കം നല്‍കിയിരുന്നെങ്കിലും റിട്ടയേഡ് ഹര്‍ട്ടായി ഇടയ്ക്കുവെച്ച് പുറത്തുപോവേണ്ടിവന്നത് ടീമിന് തിരിച്ചടിയായി. ഇതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ ഐപിഎല്‍ ചരിത്രത്തിലെ ഒരു മോശം ചരിത്രവും സഞ്ജുവിന്റെ പേരിലായി. ഡല്‍ഹി ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഡല്‍ഹിയുടെ വിപ്രജ് നിഗം എറിഞ്ഞ ആറാം ഓവറിലാണ് സംഭവം. മൂന്നാം പന്തില്‍ ഷോട്ടിനായുള്ള ശ്രമം പിഴച്ചു. പിന്നാലെ ഇടതു വാരിയെല്ലിന്റെ ഭാഗത്ത് കടുത്ത വേദന അനുഭവപ്പെട്ടു. ടീം ഫിസിയോ ഉടനെത്തി പരിശോധിച്ച് വേദന സംഹാരി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തൊട്ടടുത്ത പന്ത് നേരിട്ടപ്പോഴും വേദന ആവര്‍ത്തിച്ചതോടെ ക്രീസ് വിടുകയായിരുന്നു. 19 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 31 റണ്‍സാണ് സഞ്ജു നേടിയിരുന്നത്.
Source link