ഗുരുതരമായ ആരോഗ്യപ്രശ്നം,പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്ന തരത്തില്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കരുത്

തന്റെ ശാരീരികാവസ്ഥയേയും ശരീരഭാരത്തേയും കുറിച്ചുള്ള കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും വ്യക്തമാക്കി നടി പവിത്ര ലക്ഷ്മി. തനിക്ക് ശരിയായ ചികിത്സയും പരിചരണവും ലഭിക്കുന്നുണ്ടെന്നും സ്നേഹവും കരുതലുമാണ് ഈ സമയത്ത് തനിക്ക് ഏറ്റവും വിലപ്പെട്ടതെന്നും പവിത്ര ലക്ഷ്മി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് തന്നെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കെതിരെ നടി പ്രതികരിച്ചത്.’എന്റെ ശരീരഭാരത്തെ കുറിച്ച് നിരവധി കുപ്രചരണങ്ങള്‍ നടക്കുന്നത് എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ച് ഞാന്‍ നേരത്തെ വിശദീകരണം നല്‍കിയതാണ്. എന്നിട്ടും ഊഹാപോഹങ്ങള്‍ അവസാനിച്ചിട്ടില്ല. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു, ഞാന്‍ അതും ഇതുമൊക്കെ ചെയ്തു എന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ നടത്തുന്നത് തീര്‍ത്തും നിരുത്തരവാദപരമാണ്. പുറത്തുപറയാന്‍പോലും പറ്റാത്ത രീതിയിലുള്ള കമന്റുകള്‍ വരെ ഞാന്‍ കണ്ടു.
Source link