ഭീകരവാദികള്‍ക്കെതിരാണെന്ന് കശ്മീരികള്‍ തെളിയിച്ചു, അവര്‍ക്ക് മതിയായി- ഗുലാം നബി ആസാദ്

ശ്രീനഗർ: ജമ്മു കശ്മീർ ഒന്നടങ്കം വിലപിക്കുന്നതും ഓരോ ഗ്രാമവും ജില്ലയും നഗരവും അടച്ചിട്ടിരിക്കുന്നതും ആദ്യമായാണ് കാണുന്നതെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി പ്രസിഡന്റ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ ചില പള്ളികളിൽ തീവ്രവാദികൾക്ക് വേണ്ടി പിന്തുണ അഭ്യർത്ഥിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പള്ളികളിൽ ഇപ്പോള്‍ എല്ലാ ഇമാമുമാരും ഭീകരർക്കെതിരെ സംസാരിക്കുന്നത് താൻ ആദ്യമായാണ് കാണുന്നതെന്നും ഗുലാമിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. “മുൻപ്, ആളുകൾ സമാനമായ സംഭവങ്ങളിൽ അപൂർവ്വമായേ അപലപിച്ചിരുന്നുള്ളൂ. ഒരുപക്ഷേ തീവ്രവാദികൾക്കെതിരെ സംസാരിച്ചാൽ തങ്ങളുടെ ജീവന് ആപത്തുണ്ടാകുമെന്ന് ഭയന്നിരുന്നതുകൊണ്ടാവാം. എന്നാൽ ജമ്മു കശ്മീർ ഒന്നടങ്കം വിലപിക്കുന്നതും, ഇന്നലെ(ചൊവ്വാഴ്ച) നടന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഓരോ ഗ്രാമവും ജില്ലയും നഗരവും അടച്ചിട്ടിരിക്കുന്നതും ഞാൻ ആദ്യമായാണ് കാണുന്നത്. ഇവിടെ ജമ്മു കശ്മീരിലെ ചില പള്ളികളിൽ തീവ്രവാദികൾക്ക് വേണ്ടി പിന്തുണ അഭ്യർത്ഥിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പള്ളികളിൽ എല്ലാ ഇമാമുമാരും ഭീകരർക്കെതിരെ സംസാരിക്കുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്.” ഗുലാം നബി ആസാദ് പറഞ്ഞു.
Source link