KERALA

10 കി.മീ യാത്രയ്ക്ക് 15 കിലോമീറ്ററിന്റെ ടിക്കറ്റ്; കുറയ്ക്കാതെ ബസുകാര്‍, മിന്നല്‍ പരിശോധനയുമായി MVD


കാഞ്ഞങ്ങാട്: ആര്‍ടിഎ യോഗതീരുമാനത്തെ തുടര്‍ന്ന് ബസ്ചാര്‍ജില്‍ കുറവ് വരുത്തിയ റൂട്ടുകളിലെ ബസുകളില്‍ മോട്ടോര്‍വാഹനവകുപ്പ് മിന്നല്‍ പരിശോധന നടത്തി. ആര്‍ടിഎ തീരുമാനത്തിനുശേഷവും മിക്ക ബസ്സര്‍വീസുകളും പഴയനിരക്ക് ഈടാക്കുന്നതായി യാത്രക്കാരില്‍നിന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന നടന്നത്. ആര്‍ടിഒ ജി.എസ്. സജിപ്രസാദിന്റെ നിര്‍ദേശപ്രകാരം കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടിഒ ഓഫീസിലെ എംവിഐമാരായ എം. വിജയന്‍, കെ.വി. ജയന്‍ എന്നിവരാണ് റോഡുകളില്‍ പരിശോധന നടത്തിയത്.അമ്പലത്തറ മൂന്നാംമൈലില്‍ എട്ട് ബസുകളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് ബസ് സര്‍വീസുകളും അമിതനിരക്ക് ഈടാക്കി നിയമലംഘനം നടത്തുന്നതായി കണ്ടെത്തി. നിയമലംഘനം നടത്തിയവര്‍ക്ക് പിഴശിക്ഷ നല്‍കി. നിയമലംഘനം തുടര്‍ന്നാല്‍ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഓഫീസര്‍മാര്‍ പറഞ്ഞു.


Source link

Related Articles

Back to top button