KERALA

ജലമ്യൂസിയങ്ങളുടെ ആഗോളശൃംഖലയില്‍ ഇടംപിടിച്ച് സിഡബ്ല്യുആര്‍ഡിഎം ജലപൈതൃക മ്യൂസിയം


കുന്ദമംഗലം: ജലമ്യൂസിയങ്ങളുടെ ആഗോളശൃംഖലയില്‍ ഇടംപിടിച്ച് സിഡബ്ല്യുആര്‍ഡിഎമ്മിന്റെ ജലപൈതൃക മ്യൂസിയം. യുനെസ്‌കോ-ഐഎച്ച്പി (ഇന്റര്‍ഗവണ്‍മെന്റല്‍ ഹൈഡ്രോളജിക്കല്‍ പ്രോഗ്രാം)യുടെ ഭാഗമായ ഗ്ലോബല്‍ നെറ്റ് വര്‍ക്ക് ഓഫ് വാട്ടര്‍ മ്യൂസിയം പട്ടികയിലാണ് സിഡബ്ല്യുആര്‍ഡിഎം ജലപൈതൃക മ്യൂസിയം ഇടംനേടിയത്. ജലത്തിന്റെ സാംസ്‌കാരികവും പൈതൃകവുമായ പാരമ്പര്യവും ജനങ്ങളുമായുള്ള ബന്ധവും ഊട്ടിയുറപ്പിക്കുകയാണ് ഈ ആഗോളശൃംഖലയുടെ ലക്ഷ്യം. കേരളത്തിന്റെ തനതായ ജലപാരമ്പര്യവും പരിപാലനമാര്‍ഗങ്ങളും എടുത്തുകാട്ടുന്ന ഒട്ടേറേ പ്രദര്‍ശനവസ്തുക്കള്‍ ജലമ്യൂസിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തിന്റ സമ്പന്നമായ ജലപാരമ്പര്യം പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍ക്കുന്ന ജലവിനിയോഗ മാതൃകകള്‍ക്കുപുറമേ ഔഷധോദ്യാനം, നക്ഷത്രോദ്യാനം, ശലഭോദ്യാനം എന്നിവയും പ്രധാന ആകര്‍ഷണങ്ങളായ മ്യൂസിയം ഇതോടെ ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധനേടും.


Source link

Related Articles

Back to top button